Tuesday, March 22, 2011

കുറ്റവാളികളുടെ കൂടാരം


ഗവർണർ ആര് എ സ് ഗവായിക്ക് നിവേദനക്കെട്ടുമായി പോയ യുഡിഎഫ് നേതാക്കളുടെ ചിത്രത്തിന്  'കുറ്റങ്ങളുടെ കൂമ്പാര'മെന്നാണ് ഒരു പ്രമുഖ പത്രം നൽകിയ അടിക്കുറിപ്പ്. സംഘത്തെ നയിച്ചത് ഉമ്മന്ചാണ്ടിയാണ്. കൂടെയുള്ളത് കെഎം മാണി, ആര്‍ ബാലകൃഷ്ണപിള്ള, ടി എം ജേക്കബ് തുടങ്ങിയവര്‍. പി കെ കുഞ്ഞാലിക്കുട്ടിയെ മാറ്റിനിർത്തിയിരുന്നു. ആ ചിത്രം അച്ചടിച്ചു വന്ന ദിവസം രാജ്യത്തിന്റെ പരമോന്നത കോടതിയിൽ നിന്ന് ഒരു വിധി വന്നു--ആര്‍ ബാലകൃഷ്ണപിള്ളയെ കഠിനതടവിലേക്കയക്കാന്‍. അടുത്ത ദിവസങ്ങളിൽ സമാനമായ വാർത്തകൾ തുടർന്നു . അതിലൊന്ന്, കോണ്ഗ്രസിന്റെ ഉന്നത നേതാവും മുന്‍ മന്ത്രിയുമായ ടിഎച്ച് മുസ്തഫ കോടതിയിൽ പറഞ്ഞത്-പാമോയിൽ ഇടപാട് നടന്നത് ധനമന്ത്രിയായിരുന്ന  ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണെന്നും ഉമ്മന്ചാണ്ടിയെ പ്രതിസ്ഥാനത്തുനിന്നൊഴിവാക്കിയതുപോലെ തന്നെയും ഒഴിവാക്കണമെന്നുമാണ് മുസ്തഫയുടെ വാദം. രണ്ടാമത്തേത്, ടിഎം ജേക്കബ് ഒന്പചതാം പ്രതിയായുള്ള കുരിയാര്കു്റ്റി-കാരപ്പാറ അഴിമതിക്കേസ് പുനഃപരിശോധിക്കാനുള്ള സുംപ്രിം കോടതി തീരുമാനമാണ്. സമാനമായ മറ്റൊന്നും ഇതിനിടെ പുറത്തുവന്നു- കോതമംഗലം പെൺ വാണിഭക്കേസിലെ പ്രതിയായ ഒരു യുഡിഎഫ് നേതാവിനെ രക്ഷിക്കാനുള്ള അഴിമതിക്ക് രംഗത്തിറങ്ങിയത് മുൻ‌മന്ത്രികൂടിയായ മറ്റൊരു യുഡിഎഫ് നേതാവാണ് എന്ന്.

പി എം മനോജ്
കടപ്പാട്: യുവധാര  ഫെബ്രുവരി-മാർച്ച് 2011

No comments:

Post a Comment