ദൗത്യം പൂര്‍ത്തിയാക്കാനും ചരിത്രംതിരുത്താനും എല്‍.ഡി.എഫിനെ വിജയിപ്പിക്കണം -വി.എസ്.
പാലക്കാട്: പെണ്‍വാണിഭക്കാരെയും മാഫിയകളെയും അഴിമതിക്കാരെയും തുറുങ്കിലടയ്ക്കാനുള്ള ദൗത്യം പൂര്‍ത്തിയാക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റണമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ടൗണ്‍ഹാളില്‍ ഇടതുമുന്നണി മലമ്പുഴമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തില്‍വന്നാല്‍ അടുത്ത അഞ്ചുവര്‍ഷക്കാലം കൊണ്ട് നിരവധിസത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയും. പെണ്‍വാണിഭവും പാമോയില്‍ ഇടപാടുമടക്കമുള്ള പലവിഷയങ്ങളിലും സത്യം പുറത്തുകൊണ്ടുവരാനുള്ള സാഹചര്യം ഇപ്പോള്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്.
22 വര്‍ഷത്തെ നിരന്തരപോരാട്ടത്തിനൊടുവിലാണ് ഇടമലയാര്‍കേസില്‍ ഒരുത്തനെ പൂജപ്പുര ജയിലിലാക്കാന്‍ കഴിഞ്ഞത്. കല്‍ത്തുറുങ്കിലടയ്‌ക്കേണ്ട മറ്റുപലരുമുണ്ട്. പാമോയില്‍കേസില്‍ പുതിയപ്രതി ഉണ്ടാകാന്‍ പോകുന്നു. പാമോയില്‍കേസിലെ പ്രധാനപ്രതി മരിച്ചുപോയെങ്കിലും മറ്റുപലരും ജീവനോടെയുണ്ട്. കേസ് നീണ്ടുനീണ്ട് ഇത്രയും വൈകിയെങ്കിലും ഇപ്പോള്‍ വിചാരണതുടങ്ങി. ഇടപാടില്‍ ഉള്‍പ്പെട്ടവരെയെല്ലാം കോടതി പ്രതിപ്പട്ടികയിലുള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ.
എ.കെ. ആന്റണി നാലുവര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്നിട്ടും പാമോയില്‍കേസ് എഴുതിത്തള്ളാന്‍ തയ്യാറായില്ല. ഒരുവര്‍ഷംമാത്രം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി കേസ് എഴുതിത്തള്ളാന്‍ ശ്രമിച്ചു. താന്‍ അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതുകൊണ്ടാണ് കേസ് നിലനില്‍ക്കുന്നത്. പി.ജെ. തോമസ് പ്രശ്‌നത്തിലെ സുപ്രീംകോടതി ഇടപെടലോടെ ഇന്ത്യാഗവണ്മെന്റിനെപോലും പാമോയില്‍കേസ് പിടിച്ചുകുലുക്കി. അഴിമതിക്കേസുകളില്‍ ഓരോരോ ഘട്ടങ്ങളില്‍ നിരന്തരമായി നടത്തിയ ഇടപെടലുകള്‍ കൊണ്ടാണ് പലരെയും ശിക്ഷിക്കാനായതെന്നും വി.എസ്. പറഞ്ഞു.

ഏല്ലാവര്‍ക്കും വീട്, വൈദ്യുതി, ശുദ്ധജലം - പുതിയ കേരളത്തിനായി എല്‍.ഡി.എഫിന് വോട്ട് ചെയ്യുക... (സി.ബി. ചന്ദ്രബാബു)
ReplyDelete