Sunday, March 27, 2011

രണ്ടു രൂപയ്ക്ക് അരിയുടെ നാള്‍വഴി:


ചില യു  ഡി എഫ് നേതാക്കന്മ്മാര്‍ ആരോപിക്കുന്നത് എല്‍ ഡി എഫ് സര്‍ക്കാര്‍ സര്‍ക്കാരിന്റെ അവസാന കാലയളവില്‍ ആണ് രണ്ടു രൂപയുടെ അരി കൊണ്ട് വന്നത് എന്നാണ് . എന്താണ് ഇതിന്റെ  വസ്തുത . എന്നാണ് ഈ പദ്ധതി തുടങ്ങിയത് 

രണ്ടു രൂപയ്ക്ക് അരിയുടെ നാള്‍വഴി:
2007: പട്ടികജാതി/വര്‍ഗ, മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്
2009:പട്ടികജാതി/വര്‍ഗ, മല്‍സ്യത്തൊഴിലാളി (APL also), കര്‍ഷകത്തൊഴിലാളി, കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, പനമ്പ്, ഈറ്റ, മണ്‍പാത്ര, തഴപ്പായ, ഖാദി, തോട്ടം തൊഴിലാളികള്‍ക്കും, ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ 50 ദിവസമെങ്കിലും പണിയെടുത്തവര്‍ക്കും. പിന്നീട് എന്‍ഡോസള്‍ഫാന്‍ ബാധിതരെക്കൂടി പദ്ധതിക്കു കീഴില്‍ കൊണ്ടുവന്നു.
2010-ല്‍ ഈ കൂട്ടത്തില്‍ പരമ്പരാഗത ആഭരണ നിര്‍മാണ തൊഴിലാളികള്‍, ഓട്ടു കമ്പനി തൊഴിലാളികള്‍, ഓട്ടോമൊബൈല്‍ റിപ്പയറിങ് തൊഴിലാളികള്‍, സ്‌കൂള്‍ ശുചീകരണ പാചകത്തൊഴിലാളികള്‍, ഭാഗ്യക്കുറി മേഖലയിലെ തൊഴിലാളികള്‍, ഓട്ടോ തൊഴിലാളികള്‍, ഇ.പി.എഫ് പെന്‍ഷന്‍കാര്‍, നിര്‍മാണ തൊഴിലാളികള്‍, കള്ളുചെത്തു തൊഴിലാളികള്‍, വികലാംഗര്‍, പെട്രോള്‍ ബങ്കില്‍ പണിയെടുക്കുന്നവര്‍, ചുമട്ടു തൊഴിലാളികള്‍, മോട്ടോര്‍ തൊഴിലാളികള്‍, കരകൗശലരംഗത്തെ തൊഴിലാളികള്‍, കശുവണ്ടി തോട്ടം തൊഴിലാളികള്‍, തയ്യല്‍ത്തൊഴിലാളികള്‍, സര്‍ക്കാറിതര ഖാദി ജീവനക്കാര്‍, ക്ഷീരകര്‍ഷകര്‍, പെയിന്റിങ് തൊഴിലാളികള്‍, വൃദ്ധജനങ്ങള്‍, പേപ്പര്‍ വ്യവസായം (കൈത്തൊഴില്‍), മദ്രസ അധ്യാപകര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവരെയും ഉള്‍പ്പെടുത്തി. ഇതോടെ 40 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതി ആനുകൂല്യം ലഭിച്ചു.
ഇതൊക്കെ കഴിഞ്ഞിട്ടാണ്‌ 2011 ഫെബ്രുവരി മുതല്‍ പദ്ധതി A.P.L. വിഭാഗത്തിലെ 30 ലക്ഷം കുടുംബങ്ങള്‍ക്കും കൂടി വ്യാപിപ്പിച്ചത്.

Friday, March 25, 2011

അന്തംവിട്ട് കോണ്‍ഗ്രസുകാര്‍

തൃശൂര്‍: ഇന്റര്‍നെറ്റിലൂടെ രാഹുല്‍ഗാന്ധിയെ പരിചയപ്പെട്ടയാള്‍ ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയായതിന്റെ നടുക്കം വിട്ടുമാറാതെ കോണ്‍ഗ്രസ് ക്യാമ്പ് നിരാശയില്‍. കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍, ഡിസിസി ഭാരവാഹി പി എ മാധവന്‍ തുടങ്ങിയ നേതാക്കള്‍ കണ്ണുവച്ച സീറ്റിലേക്കാണ് രാഹുല്‍ കെ ടി ബെന്നിയെ കെട്ടിയിറക്കിയത്. കെപിസിസിയും ഡിസിസിയും വാശിയോടെ എതിര്‍ത്തിട്ടും രാഹുലിന്റെ 'നിര്‍ബന്ധപ്പട്ടിക'യില്‍ ഇടംപിടിച്ച ബെന്നി സ്ഥാനാര്‍ഥിയായി. എറണാകുളം ജില്ലക്കാരനായ കെ ടി ബെന്നിയെ ഉള്‍ക്കൊള്ളാനാവില്ലെന്ന് തൃശൂരിലെ കോണ്‍ഗ്രസ് നേതൃത്വവും യൂത്ത് കോണ്‍ഗ്രസും ബോധ്യപ്പെടുത്തിയിരുന്നു. കെപിസിസിയുടെ ശുപാര്‍ശ തള്ളി ഇറക്കുമതി ചെയ്ത സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധം ശക്തമായി.

ചാലക്കുടിയില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയ ഡിസിസി വൈസ് പ്രസിഡന്റ് പി എ മാധവന്‍ കടുത്ത നിരാശയിലാണ്. കുന്നംകുളംകാരനായ മാധവനെ, അവിടത്തെ സീറ്റ് സിഎംപിക്ക് നല്‍കിയതിനെത്തുടര്‍ന്ന് ചാലക്കുടി നല്‍കാമെന്നു പറഞ്ഞ് പറ്റിക്കുകയായിരുന്നു. മാധവന് ഒട്ടും താല്‍പ്പര്യമില്ലാത്ത മണലൂരാണ് ലഭിച്ചത്. അങ്കമാലി സ്വദേശിയായ 'ഏതോ ഒരു ബെന്നി' രാഹുല്‍ഗാന്ധിയുടെ പട്ടികയില്‍ ഇടം പിടിച്ചതറിഞ്ഞ് അന്തംവിട്ട ചാലക്കുടിയിലെ കോണ്‍ഗ്രസുകാര്‍ ഏറെ അന്വേഷണങ്ങള്‍ക്കുശേഷമാണ് ആളെ തിരിച്ചറിഞ്ഞത്. മുമ്പ് കെഎസ്യു പ്രവര്‍ത്തകനായിരുന്ന ഇയാള്‍ വര്‍ഷങ്ങളായി ഡല്‍ഹിയിലാണ്. കാര്യമായ പാര്‍ടിപ്രവര്‍ത്തന പരിചയം ഇല്ലാത്ത ഇയാള്‍ ചാറ്റിങ്ങിലൂടെ രാഹുലുമായി ചങ്ങാത്തത്തിലായി. ഈ സൌഹൃദത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഇയാളെ തമിഴ്നാട്ടിലെ യൂത്ത് കോണ്‍ഗ്രസ് ഇലക്ഷനില്‍ നിരീക്ഷകനാക്കി. ആ 'പെര്‍ഫോമന്‍സി'ല്‍ തൃപ്തനായാണ് രാഹുല്‍ സീറ്റ് ദാനം നല്‍കിയതത്രേ.

രാഹുലിന്റെ ധിക്കാരത്തിനെതിരെ എല്ലാ ഗ്രൂപ്പിനും പ്രതിഷേധം


ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി നടത്തിയ ഇടപെടലിനെതിരെ കെപിസിസി നേതൃത്വത്തിനും യൂത്ത് കോണ്‍ഗ്രസിനും ശക്തമായ അമര്‍ഷം. ചൊവ്വാഴ്ച അര്‍ധരാത്രി എഐസിസി ആസ്ഥാനത്തെ അടച്ചിട്ട മുറിയില്‍ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ മാരത്തചര്‍ച്ച നടക്കുമ്പോള്‍ പുറത്തുണ്ടായിരുന്ന സംസ്ഥാനനേതാക്കളില്‍ പലരും ഈ പ്രതിഷേധം മാധ്യമപ്രവര്‍ത്തകരോട് തുറന്നുപറഞ്ഞു. കേരളത്തില്‍ യൂത്ത്കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിട്ടുപോലുമില്ലാത്തവര്‍ക്ക് സീറ്റ് നല്‍കിയ രാഹുല്‍ഗാന്ധി പാവപ്പെട്ട നേതാക്കളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് അവര്‍ പരിതപിച്ചു. എന്നാല്‍, ഹൈക്കമാന്‍ഡിനെതിരെ പറയുന്നതൊന്നും തങ്ങളുടെ പേരില്‍ പത്രത്തില്‍ കൊടുക്കരുതേയെന്ന അഭ്യര്‍ഥനയും പുറകെവന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയ്ക്കെതിരെ കേരളത്തില്‍ അലയടിക്കുന്ന പ്രതിഷേധം ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തുനിന്നാണ് തുടങ്ങിയത്. ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ധിക്കാരപരമായെന്നും കാലങ്ങളായി പ്രവര്‍ത്തിച്ച നേതാക്കളെ നിഷേധിക്കുന്നത് വലിയ തിരിച്ചടിയാകുമെന്നും നേതാക്കള്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ ഗ്രൂപ്പ് ഭേദമെന്യേയാണ് പ്രതിഷേധം. രണ്ടു കാര്യങ്ങളാണ് രാഹുല്‍ഗാന്ധിയുടെ പക്വതയില്ലായ്മയ്ക്കും വിവരക്കേടിനും ഉദാഹരണമായി സംസ്ഥാനത്തെ യൂത്ത്കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള ടി സിദ്ദിഖിന് സീറ്റ് നിഷേധിച്ചതാണ് ആദ്യത്തേത്. കേരളത്തില്‍ ആരും കണ്ടിട്ടുപോലുമില്ലാത്ത കെ ടി ബെന്നിയെ ചാലക്കുടിയില്‍ മത്സരിപ്പിക്കാനുള്ള തീരുമാനം രണ്ടാമത്തേത്. സിദ്ദിഖിനും ഒപ്പമുള്ളവര്‍ക്കും സീറ്റ് നല്‍കാനാകില്ലെന്ന് രാഹുല്‍ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. യൂത്ത്കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പില്‍ തന്റെ നിര്‍ദേശങ്ങള്‍ക്കെതിരെ കേരളത്തില്‍ പ്രവര്‍ത്തനം സംഘടിപ്പിച്ചത് സിദ്ദിഖാണെന്ന കാരണത്താലായിരുന്നു ഇത്. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി സിദ്ദിഖിന് സീറ്റ് തരപ്പെടുത്തിക്കൊടുക്കാന്‍ നടത്തിയ എല്ലാ ശ്രമവും പാഴായി. സിദ്ദിഖിന് സീറ്റ് നല്‍കുന്ന പ്രശ്നമില്ലെന്ന നിലപാടില്‍ രാഹുല്‍ഗാന്ധി ഉറച്ചുനിന്നു.

ബെന്നിയുടെ സീറ്റുമായി ബന്ധപ്പെട്ടും രാഹുലിന്റെ നിലപാട് ഉറച്ചതായിരുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പലവട്ടം വാതില്‍ക്കല്‍ കാത്തുനിന്നിട്ടും രാഹുല്‍ 'ദര്‍ശനം നല്‍കിയില്ല'. ഒടുവില്‍ എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി സംസ്ഥാനനേതാക്കളുടെ വികാരം ഫോണില്‍ അറിയിച്ചെങ്കിലും താന്‍ പറഞ്ഞതുപോലെ ചെയ്താല്‍ മതിയെന്ന ആജ്ഞയാണ് രാഹുല്‍ഗാന്ധിയില്‍ നിന്നുണ്ടായത്.
(വിജേഷ് ചൂടല്‍)

with com: G. SUDHAKARAN





cartoon


cartoon


Wednesday, March 23, 2011

Vote for LDF





Vote for LDF




Vote for LDF


Vote for LDF


ദൗത്യം പൂര്‍ത്തിയാക്കാനും ചരിത്രംതിരുത്താനും എല്‍.ഡി.എഫിനെ വിജയിപ്പിക്കണം -വി.എസ്.



പാലക്കാട്: പെണ്‍വാണിഭക്കാരെയും മാഫിയകളെയും അഴിമതിക്കാരെയും തുറുങ്കിലടയ്ക്കാനുള്ള ദൗത്യം പൂര്‍ത്തിയാക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റണമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ടൗണ്‍ഹാളില്‍ ഇടതുമുന്നണി മലമ്പുഴമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തില്‍വന്നാല്‍ അടുത്ത അഞ്ചുവര്‍ഷക്കാലം കൊണ്ട് നിരവധിസത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയും. പെണ്‍വാണിഭവും പാമോയില്‍ ഇടപാടുമടക്കമുള്ള പലവിഷയങ്ങളിലും സത്യം പുറത്തുകൊണ്ടുവരാനുള്ള സാഹചര്യം ഇപ്പോള്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്.

22 വര്‍ഷത്തെ നിരന്തരപോരാട്ടത്തിനൊടുവിലാണ് ഇടമലയാര്‍കേസില്‍ ഒരുത്തനെ പൂജപ്പുര ജയിലിലാക്കാന്‍ കഴിഞ്ഞത്. കല്‍ത്തുറുങ്കിലടയ്‌ക്കേണ്ട മറ്റുപലരുമുണ്ട്. പാമോയില്‍കേസില്‍ പുതിയപ്രതി ഉണ്ടാകാന്‍ പോകുന്നു. പാമോയില്‍കേസിലെ പ്രധാനപ്രതി മരിച്ചുപോയെങ്കിലും മറ്റുപലരും ജീവനോടെയുണ്ട്. കേസ് നീണ്ടുനീണ്ട് ഇത്രയും വൈകിയെങ്കിലും ഇപ്പോള്‍ വിചാരണതുടങ്ങി. ഇടപാടില്‍ ഉള്‍പ്പെട്ടവരെയെല്ലാം കോടതി പ്രതിപ്പട്ടികയിലുള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ.

എ.കെ. ആന്റണി നാലുവര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്നിട്ടും പാമോയില്‍കേസ് എഴുതിത്തള്ളാന്‍ തയ്യാറായില്ല. ഒരുവര്‍ഷംമാത്രം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി കേസ് എഴുതിത്തള്ളാന്‍ ശ്രമിച്ചു. താന്‍ അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതുകൊണ്ടാണ് കേസ് നിലനില്‍ക്കുന്നത്. പി.ജെ. തോമസ് പ്രശ്‌നത്തിലെ സുപ്രീംകോടതി ഇടപെടലോടെ ഇന്ത്യാഗവണ്മെന്റിനെപോലും പാമോയില്‍കേസ് പിടിച്ചുകുലുക്കി. അഴിമതിക്കേസുകളില്‍ ഓരോരോ ഘട്ടങ്ങളില്‍ നിരന്തരമായി നടത്തിയ ഇടപെടലുകള്‍ കൊണ്ടാണ് പലരെയും ശിക്ഷിക്കാനായതെന്നും വി.എസ്. പറഞ്ഞു.

രണ്ട് രൂപയ്ക്ക് അരി വിതരണം ചെയ്യാം - ഹൈക്കോടതി


രണ്ട് രൂപയ്ക്ക് അരി വിതരണം ചെയ്യാം - ഹൈക്കോടതി
Posted on: 22 Mar 2011


തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കി


കൊച്ചി: രണ്ട് രൂപയ്ക്ക് അരി ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള കൂടുതല്‍ പേര്‍ക്ക് നല്‍കാനുള്ള സര്‍ക്കാരിന്റെ നടപടി തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രസ്തുത പദ്ധതി തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് പി. ആര്‍. രാമചന്ദ്ര മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ ഒല്ലൂര്‍ എം.എല്‍.എ. രാജാജി മാത്യു തോമസ് നല്‍കിയ ഹര്‍ജി കോടതി അനുവദിച്ചു.

രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന നിലവിലുള്ള പദ്ധതി വ്യവസ്ഥകള്‍ക്ക് വിധേയമായി കൂടുതല്‍ ജനവിഭാഗങ്ങള്‍ക്ക് വ്യാപകമാക്കുന്നത് രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കുന്നതായി കരുതാനാവില്ലെന്ന് കോടതി വിലയിരുത്തി. പദ്ധതി മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഏകപക്ഷീയമാണ്. എല്ലാ രാഷ്ട്രീയ കക്ഷികളും ഒരേ തട്ടില്‍ നിന്നുകൊണ്ടാണ് മത്സരിക്കുന്നതെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി കമ്മീഷന്റെ ഉത്തരവിനെ കാണാനാവില്ല. കമ്മീഷന്റെ നടപടി സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ അധികാര പരിധിയിലുള്ള കടന്നുകയറ്റമാണ് എന്നും കോടതി വിലയിരുത്തി.

സര്‍ക്കാരിന്റെ ഔദ്യോഗിക ചുമതലാ നിര്‍വഹണത്തെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കുന്ന സാഹചര്യം ഇവിടെയില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ആന്ധ്രാപ്രദേശില്‍ ആരോഗ്യശ്രീ പദ്ധതി നടപ്പാക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 2009ല്‍ തടഞ്ഞിരുന്നു. അന്ന് പ്രസ്തുത പദ്ധതിക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനെ കമ്മീഷന്‍ എതിര്‍ത്തിരുന്നില്ല. മുഖ്യമന്ത്രിയുടെയും മുന്‍ പ്രധാനമന്ത്രിയുടെയും ചിത്രത്തോടെ പദ്ധതിയുടെ കാര്‍ഡ് നല്‍കുന്നതാണ് കമ്മീഷന്‍ തടഞ്ഞത്. കമ്മീഷന്റെ ഈ നടപടി അന്ന് കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് സമാനമായ സാഹചര്യമല്ല ഇവിടെയുള്ളത് എന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പെടുത്ത നയതീരുമാനം നടപ്പാക്കാനുള്ള നടപടി വിജ്ഞാപനത്തിനു ശേഷം തുടരുന്നതില്‍ തെറ്റില്ല എന്നാണ് മുന്‍ കോടതി ഉത്തരവുകള്‍ വ്യക്തമാക്കുന്നതെന്നും കോടതി വിലയിരുത്തി.

പദ്ധതി നടത്തിപ്പ് തടഞ്ഞ കമ്മീഷന്റെ നടപടി അധികാരമില്ലാതെയാണ് എന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. നിലവിലുള്ള പദ്ധതിയുടെ തുടര്‍ച്ചയാണിതെന്ന് സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ വാദിച്ചു.

25,000 രൂപയില്‍ കുറഞ്ഞ മാസ വരുമാനം, 2.5 ഏക്കറില്‍ താഴെ ഭുമി, 2,500 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീട് എന്നീ വ്യവസ്ഥകളാണ് റേഷന്‍കാര്‍ഡുടമകള്‍ക്ക് പ്രതിമാസം രണ്ട് രൂപയ്ക്ക് 25 കിലോ അരി നല്‍കാന്‍ സര്‍ക്കാര്‍ വച്ചിട്ടുള്ള വ്യവസ്ഥകള്‍. ഇക്കാര്യം കാര്‍ഡുടമകള്‍ സ്വയം സാക്ഷ്യപ്പെടുത്തി നല്‍കിയാന്‍ മതി.

അരി അടുത്തയാഴ്ച മുതല്‍ - ഐസക്ക്

തിരുവല്ല: അപേക്ഷിക്കുന്നവര്‍ക്ക് രണ്ടുരൂപയ്ക്കുള്ള അരിവിതരണം അടുത്തയാഴ്ച തുടങ്ങുമെന്ന് മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. അരിവിതരണത്തിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി റദ്ദാക്കിയത് യു.ഡി.എഫിനും ഉമ്മന്‍ചാണ്ടിക്കുമേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

Tuesday, March 22, 2011

CPIM Malayalam Song - Kerala Election 2011 CPIM Kerala DYFI SFI CPI-9

സ : രാജേഷ്‌


സാധാരണക്കാരില്‍ സാധാരണക്കാരന്‍
തൊഴിലാളി വര്‍ഗ്ഗത്തിന്റെയും വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെയും  അവകാശസമരപോരാട്ട ങ്ങളില്‍ കത്തി നില്‍ക്കുന്ന പടത്തലവന്‍.
സൌമ്യവും  ദീപ്തവും ത്യഗോജ്ജുലവുമായ കമ്മ്യൂണിസ്റ്റ് ജീവിതത്തിന്റെ ആള്‍രൂപം
ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കനല്‍ പാതകള്‍ താണ്ടി
നാടിന്‍റെ നേതൃത്വത്തിലേക്ക്   ഉയര്‍ന്നു വന്ന പോരാളി

ലാളിത്യവും , സംശുദ്ധിയും  ജീവിതത്തില്‍ ഉടനീളം കാത്തു സൂക്ഷിക്കുന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്റ് ‌. 
ചരിത്ര വിജയം, അപൂര്‍വ്വ ഭൂരിപക്ഷം അതാണ്  മാവേലിക്കര നിവാസികള്‍ രാജേഷിനു നല്‍കുവാന്‍ പോകുന്നത്

വോട്ടവകാശം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക്

ഭരണം കിട്ടിയപ്പോഴെല്ലാം കേരള ഖജനാവ് കൊള്ളയടിക്കുകയും പാവങ്ങളെ കണ്ണീരിലാഴ്ത്തുകയും, ഐസ്‌ക്രീം യഥേഷ്ടം ഉപയോഗിക്കുകയും ചെയ്ത യു.ഡി.എഫ് ഭരണം ഇനി വേണ്ടേ വേണ്ട....

നാടിന്റെ സമഗ്രവികസനത്തിനും, അഴിമതിരഹിതമായ ഭരണത്തിനും നിങ്ങളുടെ വിലയേറിയ വോട്ടവകാശം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വേണ്ടി വിനിയോഗിക്കുക.......

കുറ്റവാളികളുടെ കൂടാരം


ഗവർണർ ആര് എ സ് ഗവായിക്ക് നിവേദനക്കെട്ടുമായി പോയ യുഡിഎഫ് നേതാക്കളുടെ ചിത്രത്തിന്  'കുറ്റങ്ങളുടെ കൂമ്പാര'മെന്നാണ് ഒരു പ്രമുഖ പത്രം നൽകിയ അടിക്കുറിപ്പ്. സംഘത്തെ നയിച്ചത് ഉമ്മന്ചാണ്ടിയാണ്. കൂടെയുള്ളത് കെഎം മാണി, ആര്‍ ബാലകൃഷ്ണപിള്ള, ടി എം ജേക്കബ് തുടങ്ങിയവര്‍. പി കെ കുഞ്ഞാലിക്കുട്ടിയെ മാറ്റിനിർത്തിയിരുന്നു. ആ ചിത്രം അച്ചടിച്ചു വന്ന ദിവസം രാജ്യത്തിന്റെ പരമോന്നത കോടതിയിൽ നിന്ന് ഒരു വിധി വന്നു--ആര്‍ ബാലകൃഷ്ണപിള്ളയെ കഠിനതടവിലേക്കയക്കാന്‍. അടുത്ത ദിവസങ്ങളിൽ സമാനമായ വാർത്തകൾ തുടർന്നു . അതിലൊന്ന്, കോണ്ഗ്രസിന്റെ ഉന്നത നേതാവും മുന്‍ മന്ത്രിയുമായ ടിഎച്ച് മുസ്തഫ കോടതിയിൽ പറഞ്ഞത്-പാമോയിൽ ഇടപാട് നടന്നത് ധനമന്ത്രിയായിരുന്ന  ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണെന്നും ഉമ്മന്ചാണ്ടിയെ പ്രതിസ്ഥാനത്തുനിന്നൊഴിവാക്കിയതുപോലെ തന്നെയും ഒഴിവാക്കണമെന്നുമാണ് മുസ്തഫയുടെ വാദം. രണ്ടാമത്തേത്, ടിഎം ജേക്കബ് ഒന്പചതാം പ്രതിയായുള്ള കുരിയാര്കു്റ്റി-കാരപ്പാറ അഴിമതിക്കേസ് പുനഃപരിശോധിക്കാനുള്ള സുംപ്രിം കോടതി തീരുമാനമാണ്. സമാനമായ മറ്റൊന്നും ഇതിനിടെ പുറത്തുവന്നു- കോതമംഗലം പെൺ വാണിഭക്കേസിലെ പ്രതിയായ ഒരു യുഡിഎഫ് നേതാവിനെ രക്ഷിക്കാനുള്ള അഴിമതിക്ക് രംഗത്തിറങ്ങിയത് മുൻ‌മന്ത്രികൂടിയായ മറ്റൊരു യുഡിഎഫ് നേതാവാണ് എന്ന്.

പി എം മനോജ്
കടപ്പാട്: യുവധാര  ഫെബ്രുവരി-മാർച്ച് 2011

“കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യമന്ത്രി!”


കേരളത്തിലെ പ്രമുഖനായ ജനകീയാരോഗ്യപ്രവര്‍ത്തകരില്‍ ഒരാളും കേരളാ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ബി ഇക്ബാലിനോട് ആരോഗ്യമന്ത്രിയെ എങ്ങനെ വിലയിരുത്തുമെന്ന് ചോദിച്ചാല്‍ ഉത്തരം ഹ്രസ്വം :  “കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യമന്ത്രി!”

“ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും ആധുനികചികിത്സ ഉറപ്പാക്കിയതു മാത്രം മതി ആരോഗ്യമേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെയും ജനപക്ഷനിലപാട് മനസ്സിലാക്കാൻ”.

മുൻകാലങ്ങളിൽ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രാഥമിക ചികിത്സപോലും ലഭിക്കാതിരുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ ഇന്ന് ഏത് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളെയും വെല്ലുംവിധം ആധുനികവല്‍ക്കരിച്ചതിന് മന്ത്രിയെ അഭിനന്ദിച്ചേ മതിയാകൂ. ജനകീയാരോഗ്യമേഖലയിലെ അവിശ്വസനീയമായ ഈ നേട്ടങ്ങള്‍ മുഖ്യധാരാമാധ്യമങ്ങള്‍ മറച്ചുവയ്ക്കുന്നതാണ് കഷ്ടം” -ഡോ. ഇക്ബാല്‍ പറയുന്നു.

സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കി വളര്‍ത്തുകയും സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുകയും ചെയ്ത ഘട്ടത്തില്‍നിന്നാണ് ശ്രീമതി ടീച്ചര്‍ കേരളത്തിന്റെ ആരോഗ്യരംഗത്തെ കൈപിടിച്ചുയര്‍ത്തിയത്. ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെട്ട കേരള ആരോഗ്യമാതൃക പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റത്.

പകര്‍ച്ചവ്യാധികളുടെ തിരിച്ചുവരവും പുതിയ സാംക്രമിക രോഗങ്ങളുടെ ആവിര്‍ഭാവവും  ജീവിതശൈലീരോഗങ്ങളുടെ വര്‍ധനവും വര്‍ധിച്ച അപകട, ആത്മഹത്യാനിരക്കുകളും കേരളത്തിന് രോഗികളുടെ സ്വന്തം നാട് എന്ന ചീത്തപ്പേര് സമ്മാനിച്ചിരുന്നു. അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണത്തിന്റെ ഫലമായി സര്‍ക്കാര്‍ ആരോഗ്യമേഖല ശോഷിച്ചുവരികയും ചെയ്ത കാലത്താണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭാവനാപൂര്‍ണമായ ആശയങ്ങള്‍ സധൈര്യം നടപ്പാക്കിയത്.

ആസൂത്രണത്തിന്റെ അഭാവവും വികസനക്കാര്യത്തിലുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവവും മൂലം സാധാരണജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രി സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതോടെ ദരിദ്രരില്‍ 40 ശതമാനം പേര്‍ മാത്രമേ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയിരുന്നുള്ളൂ. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. പ്രാഥമികാരോഗ്യകേന്ദ്രംമുതല്‍ മെഡിക്കല്‍ കോളേജുവരെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയപ്പോള്‍ ജനങ്ങള്‍ക്ക് ലഭിച്ച ആശ്വാസം അവിശ്വസനീയമാണ്.

ചിസ് പദ്ധതിപ്രകാരം 45 ശതമാനം കുടുംബങ്ങള്‍ക്ക് 70,000 രൂപവരെ ചികിത്സാ സഹായം ലഭ്യമാക്കിയതും താലോലം പദ്ധതിയിലൂടെ 18വയസ്സുവരെയുള്ളവര്‍ക്ക് ഗുരുതരരോഗങ്ങള്‍ക്ക് സൌജന്യചികിത്സ ലഭ്യമാക്കിയതും ഈ സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പ്രധാനമാണ് - ഡോ. ഇക്ബാല്‍ കൂട്ടിച്ചേർക്കുന്നു.

തൊഴിലാളികൾക്ക് ആശ്വാസമായി എൽ ഡി എഫ് സർക്കാർ


തൊഴിലാളികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകയാണ് കേരളം. എല്ലാവിഭാഗം തൊഴിലാളികള്‍ക്കും ക്ഷേമനിധിയും പെന്‍ഷനും ചികിത്സാ ഇന്‍ഷുറന്‍സും രണ്ട് രൂപ നിരക്കില്‍ റേഷനരിയും ലഭ്യമാക്കുന്ന സംസ്ഥാനമാണിന്ന് കേരളം. തൊഴിലാളികളുടെ ക്ഷേമകാര്യത്തില്‍ കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് കേരളം അഭൂതപൂര്‍വ്വമായ നേട്ടമാണ് കൈവരിച്ചത്.
ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ ഈ വര്‍ഷത്തെ മെയ്‌ദിന സമ്മാനമാണ് കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി. വേനലും മഴയും വകവെക്കാതെ കഠിനാധ്വാനം ചെയ്യുന്ന നിര്‍മാണതൊഴിലാളികളാണ് കുടിയേറ്റ തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും. ബീഹാറില്‍നിന്നും ഒറീസയില്‍നിന്നും ബംഗാളില്‍നിന്നുമെല്ലാമെത്തി ഇവിടെ വിയര്‍പ്പൊഴുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുണ്ട്. അവര്‍ക്കായി സമഗ്രമായ ഒരു ക്ഷേമപദ്ധതിക്കാണ് നാം ഈവര്‍ഷത്തെ മെയ്‌ദിന വേളയില്‍ തുടക്കം കുറിച്ചത്. കായികാധ്വാനം ആവശ്യമായ തൊഴിലുകളില്‍ രൂക്ഷമായ ആള്‍ക്ഷാമമാണ് ഇപ്പോള്‍ കേരളം നേരിടുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്ന് പണിയെടുക്കാന്‍ ആളുകള്‍ വന്നില്ലെങ്കില്‍ പലജോലികളും മുടങ്ങുന്ന സ്ഥിതിയാണിന്ന് കേരളത്തില്‍. ഈ സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളി ക്ഷേമനിധിക്ക് പ്രസക്തിയേറുന്നു.
തൊഴില്‍രംഗത്ത് മികച്ച അന്തരീക്ഷം സൃഷ്‌ടിക്കാനും വികസനപശ്ചാത്തലം സൃഷ്‌ടിക്കാനും കഴിഞ്ഞു. തൊഴില്‍രംഗത്ത് സ്‌തംഭനമില്ലെന്നത് തന്നെ ഏറ്റവും പ്രധാനം. അടച്ചിടപ്പെട്ടിരുന്ന തൊഴില്‍ശാലകള്‍ തുറന്നു. അടച്ചിടപ്പെട്ടിരുന്ന തോട്ടങ്ങള്‍ തുറന്നു. സംസ്ഥാനത്തെ മുപ്പത്തേഴ് പൊതുമേഖലാ വ്യവസായങ്ങളും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് അവിടെ തൊഴില്‍ കുഴപ്പമില്ല. പൊതുമേഖലാ വ്യവസായശാലകള്‍ പൂട്ടുകയോ വില്‍ക്കുകയോ ചെയ്യുമെന്ന് തൊഴിലാളികള്‍ക്ക് ആശങ്കയില്ല. കാരണം 37ല്‍ 32 പൊതുമേഖലാ വ്യവസായശാലകളും ലാഭത്തിലായിരിക്കുന്നു. ശേഷിച്ച അഞ്ചെണ്ണംകൂടി ഈ വര്‍ഷം ലാഭത്തിലാക്കാന്‍ ഒത്തൊരുമിച്ച പ്രവര്‍ത്തനം നടക്കുന്നു. കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞതിനാല്‍ ആ മേഖലയില്‍ തൊഴിലില്ലായ്‌മ ഇല്ലാതാക്കാന്‍ കഴിഞ്ഞു. പുനരുജ്ജീവന പാക്കേജുകള്‍ നടപ്പാക്കിയതുവഴി പരമ്പരാഗത വ്യവസായമേഖലയിലും തൊഴിലില്ലായ്‌മ എന്ന പ്രശ്‌നം ഇന്നില്ല. മാത്രമല്ല, കഴിഞ്ഞ മന്ത്രിസഭായോഗത്തിന്റെ തീരുമാനം നിങ്ങള്‍ വായിച്ചു കാണും. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി എട്ട് പൊതുമേഖലാ വ്യവസായശാലകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. നല്ല ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എം.എം.എല്ലില്‍ നിന്നും, മലബാര്‍ സിമന്റ്‌സില്‍നിന്നും നൂറ്റിരുപത്തഞ്ച് കോടിയോളം രൂപ കണ്ടെത്തിയാണ് പുതിയ എട്ട് പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് പ്രാഥമിക മുടക്ക് മുതല്‍ സ്വരൂപിക്കുന്നത്. തൊഴിലാളി ക്ഷേമപദ്ധതികളുടെ കാര്യത്തില്‍ മൂന്നാം ലോകത്തിനാകെ മാതൃകയാവുകയാണ് കേരളം.
അസംഘടിത മേഖലയില്‍ വരുന്ന പത്ത്‌ലക്ഷത്തോളം തൊഴിലാളികള്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും കൊണ്ടുവന്ന സര്‍ക്കാരാണിത്. ചെറുകിട തോട്ടംമേഖലയിലെ രണ്ട് ലക്ഷം തൊഴിലാളികള്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും ഏര്‍പ്പെടുത്തി. ക്ഷീരകൃഷിക്കാര്‍ക്കും നെല്‍കൃഷിക്കാര്‍ക്കും പെന്‍ഷന്‍ നല്‍കി. ആഭരണതൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ക്ഷേമനിധി നിയമംകൊണ്ടുവന്നു. മറുനാടുകളില്‍ പോയി ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് മലയാളികള്‍ക്കായി പ്രവാസിക്ഷേമനിധി നടപ്പിലാക്കി. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ നാട്ടില്‍വന്ന് തൊഴില്‍ ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതിയും ആരംഭിച്ചു. ഇടതുപക്ഷജനാധിപത്യ മുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ ക്ഷേമപെന്‍ഷനുകള്‍ നൂറ്റിപ്പത്ത് രൂപയായിരുന്നു. അതിപ്പോള്‍ മുന്നൂറ് രൂപയായി വര്‍ധിപ്പിച്ചു.
പാവപ്പെട്ട തൊഴിലാളി കുടുംബങ്ങള്‍ക്ക് റേഷനരി രണ്ട് രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. ഇപ്പോള്‍ 26 ലക്ഷം കുടുംബങ്ങള്‍ക്ക് അതിന്റെ ആനുകൂല്യം ലഭിക്കുന്നു. പരമ്പരാഗത തൊഴില്‍മേഖലയിലെ ഒമ്പത് ലക്ഷം കുടുംബങ്ങള്‍ക്കുകൂടി ഈ ആനുകൂല്യം വ്യാപിപ്പിക്കാന്‍ പോവുകയാണ്. അതിന്റെ ഉദ്ഘാടനം എല്‍.ഡി.എഫ്. ഗവണ്‍മെന്റിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ജൂണ്‍ രണ്ടിന് തിരുവനന്തപുരത്ത് നടക്കും. പരമ്പരാഗത തൊഴില്‍മേഖലയിലെ ഒരു പ്രധാന വിഭാഗമാണ് മത്സ്യത്തൊഴിലാളി മേഖല. മത്സ്യത്തൊഴിലാളികളുടെ കുടിശ്ശികയായ കടങ്ങള്‍ മുഴുവന്‍ എഴുതിത്തള്ളിയിരിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് എഴുപത് ലക്ഷത്തില്‍പ്പരം കുടുംബങ്ങളാണുള്ളത്. അതില്‍ പകുതി, അതായത് 35 ലക്ഷം കുടുംബങ്ങള്‍ക്കാണ് റേഷനരി രണ്ട് രൂപ നിരക്കില്‍ നല്‍കുന്നത്. ഈ കുടുംബങ്ങളെ മുഴുവന്‍ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കളാക്കാന്‍ നടപടിയെടുത്തു. അതായത് മുപ്പത്തഞ്ച് ലക്ഷം തൊഴിലാളി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം മുപ്പതിനായിരം രൂപയുടെ ചികിത്സാ സൗജന്യം. കേന്ദ്ര പ്ലാനിങ്ങ് കമ്മീഷന്‍ ഈ നടപടിയെ മാതൃകാപരമെന്ന് വിശേഷിപ്പിച്ച് അഭിനന്ദിച്ചു. അര്‍ബുദം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവയുടെ ചികിത്സയാണെങ്കില്‍ ഒരുലക്ഷം രൂപയുടെ വരെ ചികിത്സാ സൗജന്യം അനുവദിക്കാന്‍ നടപടിയെടുത്തു. ഇത്തരം രോഗങ്ങള്‍ക്ക് 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സമ്പൂര്‍ണ്ണ ചികിത്സാസൗജന്യം അനുവദിക്കാന്‍ നടപടിയെടുത്തു.
നമ്മുടെ സംസ്ഥാനത്ത് ആറ് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കേറിക്കിടക്കാന്‍ വീടില്ല. അതില്‍ രണ്ട് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സ്ഥലവുമില്ല. സ്വാഭാവികമായും തൊഴിലാളികളാണ് ഭൂരഹിതരും ഭവനരഹിതരും. ഇ.എം.എസ്. ഭവനപദ്ധതിയിലൂടെ അവര്‍ക്ക് മുഴുവന്‍ വീട് ലഭ്യമാക്കാന്‍ പോവുകയാണ്. ഇതോടൊപ്പംതന്നെ എം.എന്‍. ലക്ഷംവീട് നവീകരണ പദ്ധതിയും നടപ്പാക്കുന്നു. അങ്ങനെ എല്ലാ തൊഴിലാളി കുടുംബത്തിനും വീടുണ്ടാകാന്‍ പോവുകയാണ്. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഈ നാലാം വാര്‍ഷികവേളയില്‍ പ്രധാനമായും ശ്രദ്ധപതിപ്പിക്കുന്നത് ഇക്കാര്യത്തിലാണ്.
നമ്മുടെ സംസ്ഥാനത്ത് പതിനായിരക്കണക്കിന് വീടുകളില്‍ ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ല. പാവപ്പെട്ട തൊഴിലാളികളുടെ വീടുകളിലാണ് വൈദ്യുതിവെട്ടം എത്താത്തത്. അടുത്ത ഒരുകൊല്ലത്തോടെ ആ പ്രശ്‌നവും പരിഹരിക്കപ്പെടുകയാണ്. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമായി 2011ല്‍ കേരളം മാറാന്‍ പോവുകയാണ്. ഇങ്ങനെ തൊഴിലെടുത്ത് ജീവിക്കുന്ന പാവപ്പെട്ടവരുടെ ക്ഷേമത്തില്‍ വലിയൊരു മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ നമുക്ക് കഴിഞ്ഞു.

ജന പക്ഷ വികസനത്തിനായി

ജന പക്ഷ വികസനത്തിനായി

എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

 സ : തോമസ്‌ ഐസക് ഉത്ഘാടനം ചെയുന്നു

 സ : സി ദിവാകരന്‍

നിറഞ്ഞു കവിഞ്ഞ ജനസാഗരം
 സ : രാജേഷ്‌ 

ഇലക്ഷന്‍ കമ്മിറ്റി ഓഫിസ് ഉത്ഘാടനം


സ : രാജേഷിന്റെ കുടുംബം




വിപ്ലവം ജയിക്കട്ടെ...


നാളെ കേരളക്കരയാകെ
ചുവന്ന കാറ്റ് വീശും....
ആ ഹൂങ്കാരം കേട്ട്....
ചില അവിശുദ്ധ
ജാതി-മത-കൂട്ടുകെട്ടുകളുടെ
കോട്ട കൊത്തളങ്ങള്‍
നടുങ്ങി വിറക്കും ,...
ചില അവസരവാദികള്‍
തലയില്‍ മുണ്ടിട്ടു നടക്കും
ഞങ്ങളുറക്കെ വിളിക്കും
വിപ്ലവം ജയിക്കട്ടെ...

കാലമതേറ്റു വിളിക്കും ...
വിപ്ലവം ജയിക്കട്ടെ,..
നാളെ ഉദിക്കുന്ന
ചുവന്ന സൂര്യനായി ,..
ഇന്നേ കാത്തിരിക്കാം

അഭിവാദനങ്ങളോടെ,.
എസ് എഫ് ഐ 
ആലപ്പുഴ ജില്ല കമ്മിറ്റി  

Monday, March 21, 2011

ബസ്‌ പിടിക്കാനായി ഓട്ടം തുടങ്ങി

ഇക്കുറി ബസ്‌ ചിഹ്നം   തിരഞ്ഞെടുപ്പില്‍ നല്‍കിയിട്ടില്ല .  പോസ്റ്റര്‍ സ്ഥാനാര്‍ഥി എടുത്തു വെച്ച് ഒട്ടിച്ചും പോയി.  ചിഹ്നം കിട്ടാനായി ഇപ്പോള്‍ നെട്ടോട്ടം ആണ്  ജെ എസ് എസ് 






നൂറില്‍ നൂറു മാര്‍ക്കും നേടിയ ധന മന്ത്രി




തിരു: സാമ്പത്തികമേഖലയില്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ സമാനതകളില്ലാത്തത്‌. അഞ്ചുവര്‍ഷത്തിനിടെ റിസര്‍വ്‌ ബാങ്കില്‍നിന്ന്‌ ഒരുദിവസം പോലും സംസ്ഥാനത്തിന്‌ കൈവായ്പപോലും എടുക്കേണ്ടിവന്നില്ല. ട്രഷറിയില്‍നിന്ന്‌ പണം നല്‍കുന്നതിന്‌ ഒരുദിവസം പോലും നിയന്ത്രണവുമുണ്ടായില്ല.
ധനമാനേജ്മെന്റിലെ അക്കാദമിക്‌ അനുഭവങ്ങള്‍ പ്രായോഗിക തലത്തിലേക്ക്‌ പകര്‍ത്തിയപ്പോള്‍ നൂറില്‍ 100 മാര്‍ക്ക്‌ നേടുന്നു ഡോ. തോമസ്‌ ഐസക്‌ എന്ന ധനമന്ത്രി. നികുതി വരുമാനത്തില്‍ അഞ്ചുവര്‍ഷംകൊണ്ട്‌ 9000 കോടിരൂപയുടെ വര്‍ധന, കംപ്യൂട്ടര്‍വല്‍ക്കരണം, ഇ- റിട്ടേണ്‍, ഇ- പേയ്മെന്റ്‌, ചെക്ക്പോസ്റ്റുകളുടെ നവീകരണം തുടങ്ങിയവയെല്ലാം മികച്ച ധനമാനേജ്മെന്റിന്റെ പ്രത്യക്ഷ നേട്ടങ്ങളില്‍ ചിലത്‌. രാജ്യത്ത്‌ ആദ്യമായി ഇ- പേയ്മെന്റ്‌ നടപ്പിലാക്കിയപ്പോള്‍ കേരളത്തിനുലഭിച്ചത്‌ രണ്ടു ദേശീയ അവാര്‍ഡുകള്‍.
സര്‍ക്കാരിനെയും മികച്ച ധനമാനേജ്മെന്റും സാമ്പത്തികമേഖലയിലെ വിപ്ലവാത്മകപരിഷ്കാരങ്ങളും മുന്‍ ധനസെക്രട്ടറിയും മുന്‍ ചീഫ്‌ സെക്രട്ടറിയുമായ ഡോ. ഡി ബാബുപോള്‍ വിലയിരുത്തുന്നു. ഒപ്പം ഡോ. തോമസ്‌ ഐസക്‌ എന്ന ധനകാര്യ വിദഗ്ധനെയും.
"1957-ലെ മന്ത്രിസഭയില്‍ സി അച്യുതമേനോനുശേഷം ഡോ. തോമസ്‌ ഐസക്കിനെപ്പോലെ ഇത്രയും പ്രഗത്ഭനായ ധനമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല. മൂന്നുവര്‍ഷം ധനവകുപ്പ്‌ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ പറയും, 'ഔട്ട്സ്റ്റാന്‍ഡിങ്‌ പെര്‍ഫോമന്‍സ്‌' ആണെന്ന്‌. ഒരുദിവസം പോലും ട്രഷറി അടച്ചില്ല. റിസര്‍വ്ബാങ്കില്‍നിന്ന്‌ ഒരുദിവസംപോലും വെയ്സ്‌ ആന്‍ഡ്‌ മീന്‍സ്‌ ഇനത്തില്‍ കൈവായ്പ എടുക്കേണ്ടിയും വന്നില്ല. ധനമാനേജ്മെന്റിന്റെ കാര്യക്ഷമതക്ക്‌ ഇതുതന്നെ തെളിവ്‌.
പ്രശ്നം കൃത്യമായി പഠിച്ച്‌ വിലയിരുത്തിയാണ്‌ മന്ത്രി എന്ന നിലയില്‍ ഐസക്‌ ഇടപെടുന്നത്‌. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരെ നിയന്ത്രണത്തില്‍ നിര്‍ത്താനും ആവശ്യമായ സ്വാതന്ത്ര്യം നല്‍കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇതു വകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ചു. ഭരണനടത്തിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക്‌ സ്വാതന്ത്ര്യം കുറയുമ്പോഴാണ്‌ പ്രശ്നങ്ങള്‍ തലപൊക്കുന്നത്‌. എന്നാല്‍, ധനവകുപ്പില്‍ അദ്ദേഹം കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ നടപ്പിലാക്കുന്നതിലും അദ്ദേഹം വിജയമായി.
കുതിരപ്പുറത്തിരിക്കുന്ന ആള്‍ ഏതുതരക്കാരനെന്ന്‌ അഞ്ചുമിനിറ്റുകൊണ്ട്‌ കുതിരയ്ക്ക്‌ അറിയാന്‍ കഴിയും. കുതിരക്കാരന്‍ സമര്‍ഥനല്ലെന്ന്‌ മനസ്സിലാക്കിയാല്‍ കുതിര അതിന്റെ വഴിക്കുപോകും. പിന്നെ നിയന്ത്രണവും അസാധ്യം. ഇതുതന്നെയാണ്‌ ഉദ്യോഗസ്ഥരുടെ കാര്യത്തിലും സംഭവിക്കുക. കൃത്യമായി കാര്യങ്ങള്‍ അറിയുകയും പഠിക്കുകയും ചെയ്യുന്നവരെ മാത്രമേ അവര്‍ അനുസരിക്കൂ. അക്കാര്യത്തില്‍ ധനമന്ത്രി വന്‍വിജയവുമാണ്‌. മാനേജ്മെന്റിന്റെ സൂക്ഷ്മതലങ്ങളില്‍മുതല്‍ കാഴ്ചപ്പാടിന്റെ ഉയര്‍ന്നതലങ്ങളില്‍വരെ ഏറ്റവും മികച്ച പ്രകടനം അദ്ദേഹം കാഴ്ചവച്ചു.
ഒരേസമയം ധനമന്ത്രിയും ധനസെക്രട്ടറിയും വാണിജ്യസെക്രട്ടറിയായുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാകാം. എന്നാല്‍, അതുതന്നെയാണ്‌ ധനമന്ത്രി എന്നനിലയില്‍ അദ്ദേഹത്തിന്റെ വിജയം. നികുതിവകുപ്പില്‍ സുതാര്യത ഉറപ്പാക്കിയതും ചെക്കുപോസ്റ്റുകളെ അഴിമതി വിമുക്തമാക്കാനുള്ള ശ്രമങ്ങളും സ്വര്‍ണത്തിന്‌ കോമ്പൗണ്ടിങ്‌ നികുതി ഏര്‍പ്പെടുത്തിയതുമെല്ലാം സാഹസികമായ ഇച്ഛാശക്തിയുടെ പ്രകടമായ ഉദാഹരണങ്ങള്‍. ഇക്കാര്യങ്ങളിലെല്ലാം ഉദ്ദേശിച്ച വിജയം കൈവരിക്കാനും കഴിഞ്ഞു.
പരിഷ്കാരങ്ങള്‍ മുന്നോട്ടുപോകുകയാണ്‌ വേണ്ടത്‌. അടുത്ത ഗവണ്‍മെന്റിലും ഈ മികവും പ്രാഗത്ഭ്യവും ഏറ്റെടുക്കാന്‍ കഴിയുന്ന വ്യക്തികള്‍തന്നെ ധനവകുപ്പ്‌ കൈകാര്യം ചെയ്യണം. ഇപ്പോഴുള്ളതുപോലെ വ്യക്തമായ വീക്ഷണമുള്ള ധനമന്ത്രിയെയാണ്‌ ഇനിയും കേരളത്തിനു വേണ്ടത്‌."

യുഡിഎഫ്, എല്‍ഡിഎഫ് ഭരണങ്ങള്‍ തമ്മിലുളള താരതമ്യം

ക്ഷേമമേഖലയില്‍ യുഡിഎഫ്, എല്‍ഡിഎഫ് ഭരണങ്ങള്‍ തമ്മിലുളള താരതമ്യം താഴെ കൊടുക്കുന്നു.
ഇനംവാര്‍ഷികച്ചെലവ് (കോടി രൂപയില്‍)
ക്ഷേമമേഖലയില്‍ യുഡിഎഫ്, എല്‍ഡിഎഫ് ഭരണങ്ങള്‍ തമ്മിലുളള താരതമ്യം
മുന്നണി                         യുഡിഎഫ്                എല്‍ഡിഎഫ്
ക്ഷേമ പെന്‍ഷനുകള്‍       134 കോടി               389 കോടി
ഭക്ഷ്യസബ്സിഡി              34 കോടി               235 കോടി
മത്സ്യമേഖല                   105 കോടി               619 കോടി
കയര്‍മേഖല                         23 കോടി                 59 കോടി
കശുവണ്ടി                       15 കോടി                 42 കോടി
                                           40 - 50 തൊഴിൽ ദിനങ്ങൾ   200 തൊഴില്‍ ദിനങ്ങള്‍ 
കൈത്തറി                       28 കോടി                48 കോടി
  2011-'12ല്‍ 57 കോടി
പട്ടികജാതി ഘടകപദ്ധതി     395 കോടി            840 കോടി
                                      64% മാത്രം ചെലവഴിച്ചു    91% ചെലവഴിച്ചു
പട്ടികവര്‍ഗ്ഗ ഉപപദ്ധതി         103 കോടി            178 കോടി
                                       65% മാത്രം ചെലവഴിച്ചു     93% ചെലവഴിച്ചു
കുടിവെള്ളം എത്തിച്ച വീടുകള്‍ 25 ലക്ഷം             59 ലക്ഷം

PHOTOS



എന്‍റെ വോട്ട് എല്‍.ഡി.എഫ് ന്