Thursday, April 7, 2011

ഐ ടി യില്‍ അതിവേഗ വികസനം



ഗോപകുമാര്‍ ടി.


ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ മേഘലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വളര്‍ച്ച അത്ഭുതാവഹമാണ് . അഞ്ചു വര്ഷം കൊണ്ട് അക്ഷരാര്‍ഥത്തില്‍ തന്നെ അഞ്ചു മടങ്ങാണ് വികസനം. ലോകസാമ്പത്തിക തളര്‍ച്ച ഐ.ടി വ്യവസായത്തെ തകര്‍ത്തുകളഞ്ഞ കാലമായിട്ടുപോലും 2006-ല്‍ 650 കോടിയായിരുന്ന നമ്മുടെ ഐ.ടി കയറ്റുമതി ഇപ്പോള്‍ ഏതാണ്ട് 3000 കോടി രൂപയാക്കാന്‍ കഴിഞ്ഞു. ഇത് ദേശീയ തലത്തിലെ വളര്‍ച്ചയുടെ മൂന്നിരട്ടിയാണ്. ഐ.ടി പാര്‍ക്കുകള്‍ രണ്ടില്‍ നിന്ന് 12  ആയാണ് വികസിച്ചത്. ഇതിനെല്ലാം ഭൂമി കണ്ടെത്തി, സെസ് പദവി ലഭിച്ചു, മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. പണി പുരോഗമിക്കുന്നു. പലതും പ്രവര്‍ത്തനം ആരംഭിച്ചു. ബാക്കിയുള്ളവ പൂര്‍ത്തിയായി വരുന്നു. കമ്പനികളുടെ എണ്ണം രണ്ടിരട്ടിയിലധികം വര്‍ധിച്ചപ്പോള്‍ ജീവനക്കാരുടെ എണ്ണം ഏതാണ്ട് മൂന്നു മടങ്ങായി വര്‍ദ്ധിച്ച് 18000-ല്‍ നിന്ന് 44000 ആയി. സംസ്ഥാനത്ത് ഐ.ടി ഇന്ഫ്രാസ്ട്രക്ചര്‍ കമ്പനി രൂപീകരിച്ചു. സര്‍ക്കാര്‍ നേരിട്ട് 2000 കോടി രൂപ മുതല്‍ മുടക്കുമ്പോള്‍ സ്വകാര്യ മേഘലയില്‍ നിന്ന്‍ 10000കോടിയാണ് പ്രതീക്ഷിക്കുന്നത്.

 അഞ്ചു വര്ഷം മുമ്പ്  വികസന വിരോധിയെന്ന്‍ യു ഡി എഫുകാര്‍ അധിക്ഷേപിച്ച മുഖ്യമന്ത്രി  വി.എസ്‌. അച്യുതാനന്ദന്‍ കേരളത്തിന്റെ ഭാവി വികസനത്തിനായി ഒരുക്കിയിട്ടുള്ള ഐ.ടി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും കൊണ്ടുവന്ന പരിഷ്കാരങ്ങളും എല്ലാ സ്വയം പ്രഖ്യാപിത വികസന അപ്പോസ്തലന്മാരെയും അസൂയപ്പെടുത്തുന്നതും അതിശയിപ്പിക്കുന്നതുമാണ്. അനുഭവസമ്പത്തും ജനപക്ഷ വികസനവീക്ഷണവും ശാസ്ത്രീയ അടിത്തറയും ഉള്ള വികസന ഭാവനയും നിശ്ചയ നിശ്ചയദാര്‍ഡ്ഡിയവും ഒത്തുചേര്‍ന്ന വിപ്ലവ പ്രതിഭയുടെ നിറവാര്‍ന്ന ഈ നേട്ടങ്ങളുടെ വിശദാംശങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇത് നമ്മുടെ നാടിന്റെ ഭാവിക്കായുള്ള ഇന്നിന്റെ  ഈടുവെപ്പുകളാണ്. 
 ഒരു ഗ്രാമം പോലെ നീണ്ടുകിടക്കുന്ന  കേരളത്തിന്റെ ഭൂപ്രകൃതിക്കനുസരിച്ച് ഐ.ടി. വകുപ്പ് നടപ്പിലാക്കുന്ന ഐ.ടി. വികസന മാതൃകയാണ് 'ഹബ് ആന്‍ഡ്‌ സ്പോക്'. മൂന്നു പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ യഥാക്രമം ടെക്നോപാര്‍ക്കും, ഇന്ഫോപാര്‍ക്കും, സൈബര്പാര്‍ക്കും ഇവയോരോന്നുമായി ബന്ധിപ്പിച്ച്‌ ഇതേ പേരുകളിലുള്ള ഐ.ടി. പാര്‍ക്കുകളും, ഇതിനോടനുബന്ധിച്ച് ചെറുപട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലും ടെക്നോ ലോഡ്ജുകളും ചേര്‍ന്ന ചിലന്തിവല പോലുള്ള ഒരു ശ്രുംഖല സംസ്ഥാനം മുഴുവന്‍ പടര്‍ന്നു വളരുകയാണ്. ഭൂഖണ്ഡാന്തര കേബിളുകള്‍ വന്നുചേരുന്ന ഏഷ്യയിലെ പ്രധാന ഗേറ്റ്വേകളായ കൊച്ചിയുടെയും തിരുവനന്തപുരത്തിന്റെയും സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ഐ.ടി.  രംഗത്തെ വളര്തിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സമര്‍ഥരായ ഐ.ടി. പ്രൊഫഷണലുകള്‍  ഉള്ളതും, ജീവിതച്ചെലവ്  മറ്റെല്ലായിടത്തെക്കാളും കുറഞ്ഞിരിക്കുന്നതും, സുഖകരമായ കാലാവസ്ഥ നിലനില്‍ക്കുന്നതും ഈ ശ്രമം വിജയിക്കുന്നതിന് സഹായിച്ചു. വേഗമേറിയതും, വിപുലവുമായ വാര്‍ത്താവിതരണ, ഗതാഗത സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധിച്ചു. ഇതിന്റെയെല്ലാം ഫലമായി കൂടുതല്‍ നിക്ഷേപകര്‍ വരികയും അഞ്ചു വര്‍ഷമായി നിലനിന്ന വ്യവസായ സൌഹൃദാന്തരീക്ഷത്തില്‍ അവര്‍ കൂടുതലായി മുതല്‍ മുടക്കുകയും ചെയ്തതോടെ ഐ.ടി മേഖലയില്‍ ഒരു 'ക്വാണ്ടം ജമ്പ് ' സാധ്യമായി .

 1991 -ല്‍ തുടക്കം കുറിച്ച തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐ.ടി. പാര്‍ക്ക് ആണ്. എന്നാല്‍ ‍, 2006 ആകുമ്പോള്‍ 15 വര്ഷം കൊണ്ട് വിസ്തൃതി 242 ഏക്കര്‍ മാത്രമാണ്. കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട്  അത് 837 ഏക്കര്‍ ആയി വികസിപ്പിക്കാന്‍ സാധിച്ചു. 580 ഏക്കര്‍ ഭൂമിയാണ്‌ ഒരു ആലോസരവുമില്ലാതെ ഈ സര്‍ക്കാര്‍ പുതുതായി കണ്ടെത്തി ടെക്നോ പാര്‍ക്കിനോട് ചേര്‍ത്തത്.   1991 മുതല്‍ 2006 വരെയുള്ള വികസനത്തിന്റെ ഭാഗമായി 13 .5 ലക്ഷം ച. അടി കെട്ടിടങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് അത് 45 ലക്ഷം ച. അടിയായി വര്‍ധിപ്പിക്കാനായി. 12 ലക്ഷം ച. അടി കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു.   ഇക്കാലയളവില്‍ പുതിയ 63 കമ്പനികള്‍ ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു. അങ്ങനെ തിരുവനന്തപുരം ടെക്നോ പാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. പാര്‍ക്ക് ആയി. 

 1991 -ല്‍ തുടക്കം കുറിച്ച തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐ.ടി. പാര്‍ക്ക് ആണ്. എന്നാല്‍ ‍, 2006 ആകുമ്പോള്‍ 15 വര്ഷം കൊണ്ട് വിസ്തൃതി 242 ഏക്കര്‍ മാത്രമാണ്. കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട്  അത് 837 ഏക്കര്‍ ആയി വികസിപ്പിക്കാന്‍ സാധിച്ചു. 580 ഏക്കര്‍ ഭൂമിയാണ്‌ ഒരു ആലോസരവുമില്ലാതെ ഈ സര്‍ക്കാര്‍ പുതുതായി കണ്ടെത്തി ടെക്നോ പാര്‍ക്കിനോട് ചേര്‍ത്തത്.   1991 മുതല്‍ 2006 വരെയുള്ള വികസനത്തിന്റെ ഭാഗമായി 13 .5 ലക്ഷം ച. അടി കെട്ടിടങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് അത് 45 ലക്ഷം ച. അടിയായി വര്‍ധിപ്പിക്കാനായി. 12 ലക്ഷം ച. അടി കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു.   ഇക്കാലയളവില്‍ പുതിയ 63 കമ്പനികള്‍ ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു. അങ്ങനെ തിരുവനന്തപുരം ടെക്നോ പാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. പാര്‍ക്ക് ആയി.  സൌകര്യത്തില്‍ മാത്രമല്ല, നിലവാരത്തിലും ടെക്നോപാര്‍ക്ക്  ഉയരത്തില്‍ തന്നെ. ISO 9001 , ISO 14001 , CMMI Level 4 , BSOHSAS 18001 എന്നിവ തിരുവനന്തപുരം ടെക്നോപാര്‍ക്ക് നേടിക്കഴിഞ്ഞു. 

  പള്ളിപ്പുറത്ത് ആരംഭിക്കുന്ന ട്ക്നോസിറ്റി തിരുവനന്തപുരം ടെക്നോ പാര്‍ക്കുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുക. ഇവിടെ 282 കോടി രൂപ ചെലവില്‍ 428 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. 16 ഏക്കറില്‍ ഏഷ്യന്‍ സ്കൂള്‍ ഓഫ് ബിസിനസ് ന്റെ കാമ്പസും 82 ഏക്കറില്‍ 15000 IT /ITES പ്രോഫഷണല്‍സിനെ ഒരു സമയം പരിശീലിപ്പിക്കാന്‍ കഴിയുന്ന ഏഷ്യയിലെ ഏറ്റവും വലിയ TCS ന്റെ പരിശീലന കേന്ദ്രവും ഇവിടെ ഉയരും. 450 ഏക്കറില്‍ ഉയരുന്ന ഒരു IT ടൌണ്‍ഷിപ്പാണിത് . IT ക്ക് പുറമേ biotechnogy , nanotechnology , എന്നീ മേഖലകള്‍ക്ക്  കൂടി ടെക്നോസിറ്റി പ്രാമുഖ്യം നല്‍കും. കൂടാതെ കുണ്ടറയില്‍ 30 ഏക്കര്‍ സ്ഥലത്ത്  ടെക്നോപാര്‍ക്ക് ആരംഭിച്ചു. ഇവിടെ ജലമാര്‍ഗവും എത്തിചേരാനാകും. സ്വന്തമായി ഒരു ബോട്ടുജട്ടിയും ഇതിനുണ്ട്.

2006 ല്‍ 80 ഏക്കറില്‍ 5 .35 ലക്ഷം ച. അടി കെട്ടിടം ഉണ്ടായിരുന്ന കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ ഭൂമിയും കെട്ടിടവും മാത്രമല്ല ബ്രാന്‍ഡ്‌ നെയിം ഉള്‍പ്പടെ സ്വകാര്യ കമ്പനിക്ക് അടിയറ വയ്ക്കാനാണ് UDF തുനിഞ്ഞത് . UDF സര്‍ക്കാര്‍ അത് നിലനിര്തിയെന്നു മാത്രമല്ല പുതുതായി 168 ഏക്കര്‍ സ്ഥലം കൂടി ഇതിനോട് ചേര്‍ത്തു . പുതുതായി 20 ലക്ഷം ച. അടി കെട്ടിടം നിര്‍മ്മിക്കുകയും കൂടി ചെയ്തു. മറ്റൊരു 22 ലക്ഷം ച. അടി കെട്ടിടങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 2006 ല്‍ 31 കമ്പനികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത്  ഇന്ന് 63 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. 2006 ല്‍  3500 ജീവനക്കാരുണ്ടായിരുന്നുവെങ്കില്‍ ഇന്നത്‌ 14000 ആയി വര്‍ധിച്ചു. ഇന്ഫോപാര്കിനു കീഴിലാണ് ഇപ്പോള്‍ തുടങ്ങുന്ന ചേര്‍ത്തല, അമ്പലപ്പുഴ, കൊരട്ടി ഇന്ഫോപാര്‍ക്കുകള്‍ . ചേര്‍ത്തല 66 ഏക്കറും അമ്പലപ്പുഴ 125 ഏക്കറും  കൊരട്ടി 30 ഏക്കറും ആണ് സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. ഇതിനു പുറമെയാണ് 62 ലക്ഷം ച. അടിയില്‍ ഉയരാന്‍ പോകുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി. അതെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതുകൊണ്ട് വിശദാംശങ്ങളിലേക്ക് പോകുന്നില്ല.

ഈ സര്‍ക്കാര്‍ വിഭാവന ചെയ്ത കോഴിക്കോട് സൈബര്‍ പാര്‍ക്ക് റെക്കാഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചത്. 168 ഏക്കറില്‍ ആണ്  പദ്ധതി. സൈബര്‍ പാര്‍ക്കിനു കീഴിലായി കണ്ണൂര്‍ (എരമം) സൈബര്‍ പാര്‍ക്ക് 27 ഏക്കറില്‍ പണി പൂര്‍ത്തിയായി. 110 ഏക്കറിലെ  കാസര്‍കോട്  (ചീമേനി) സൈബര്‍ പാര്‍ക്ക് ആരംഭിച്ചു.

വന്‍ നഗരങ്ങളില്‍ മാത്രമല്ല ഗ്രാമന്തരങ്ങളിലും IT വ്യവസായത്തിന് സാധ്യതയുന്ടെന്നതും വന്‍കിട കംബനികല്‍ക്കൊപ്പം തദ്ദേശീയരായ ഇടത്തരം-ചെറുകിട സംരംഭകരെ കൂടി ഉദ്ദേശിച്ചു കൊണ്ടുള്ള ടെക്നോ ലോഡ്ജുകളാണ്  സര്‍ക്കാരിന്റെ നൂതനമായ മറ്റൊരു പരിപാടി. 50 മുതല്‍ 100 വരെ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഇത്തരം പദ്ധതികള്‍ കൊല്ലത്ത്‌  കടയ്ക്കലിലും പെരിനാട്ടും സ്ഥാപിച്ചു കഴിഞ്ഞു. ഏറണാകുളത്ത് തിരുമാറാടി കൊല്ലത്ത്‌ തന്നെ അഞ്ചല്‍ , വെളിയം , പൂതക്കുളം , പത്തനാപുരം തൃശ്ശൂരില്‍ കൊടകര ഇടുക്കിയില്‍ കരിങ്കുന്നം തുടങ്ങിയവയ്ക്ക് അനുമതി നല്‍കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്താകെ 100 ടെക്നോ ലോഡ്ജുകളാണ്  സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇത്തരത്തില്‍ അടിസ്ഥാന സൌകര്യ വികസനം നേടിയെടുത്തപ്പോള്‍ തന്നെ സംരംഭകര്‍ക്ക് നല്‍കുന്ന സേവനത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു. 50 % മൂലധന നിക്ഷേപം ഇതിനു വേണ്ടിത്തന്നെ വിനിയോഗിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ വാടക നിറയ്ക്കും മറ്റും വെട്ടിക്കുറച്ചുകൊണ്ട് സര്‍ക്കാര്‍ സംരഭകര്‍ക്കൊപ്പമുണ്ടെന്നു ധൈര്യം പകര്‍ന്നു.  തൊഴില്‍ മേഖലയിലാകെ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും , തൊഴിലാളിയുടെ മാന്യത ഉറപ്പുവരുത്താനും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു. IT മേഖലയില്‍ ഉയര്‍ന്നുവന്ന ചില ചെറിയ തൊഴില്‍ പ്രശ്നങ്ങളില്‍ ധൈര്യപൂര്‍വ്വം ഇടപെടുകയും തൊഴില്‍ ദാതാവും തൊഴിലാളിയും ഒരുപോലെ അങ്ങീകരിക്കുന്ന ഒത്തുതീര്‍പ്പുകള്‍ കൊണ്ടുവരികയും ചെയ്തു.

IT ഒരു വ്യവസായം എന്നതുപോലെ തന്നെ ജനലക്ഷങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനുള്ള ആയുധമാകണം എന്നുമുള്ള LDF ന്റെ ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഇ-ഗവേര്‍ണന്‍സ് , എം-ഗവേര്‍ണന്‍സ് രംഗങ്ങളില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇ-ഡിസ്ട്രിക്റ്റ് , രജിസ്ട്രേഷന്‍ കമ്പുട്ടറേസേഷന്‍, it @ സ്കൂള്‍ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  കമ്പുട്ടറേസേഷന്‍ , ഇ-റെണ്ടറിംഗ് , ഇ-ഗ്രാന്റ് അക്ഷയ തുടങ്ങി നിരവധി പദ്ധതികള്‍ രാജ്യത്തിനാകെ മാതൃകയാണ്.

  അടുത്ത 5 കൊല്ലം കൊണ്ട് IT പാര്‍ക്കുകളുടെ വിസ്തൃതി 2261 ഏക്കര്‍ ആയി ഉയര്‍ത്താനും 76 .1 ലക്ഷം ച. അടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും 2ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനും 2010 -11 ലെ LDF  ന്റെ അവസാന ബജറ്റ് വിഭാവന ചെയ്യുന്നുണ്ട്. മറ്റു മേഖലകളിലെന്നപോലെ IT‌, BT , Nanotechnology മേഖലകളില്‍ പുതുവസന്തം വിരിയിക്കാന്‍ LDF സര്‍ക്കാര്‍ വീണ്ടും വരേണ്ടതുണ്ട്. അതിനായി വോട്ടു ചെയ്യുക. 

No comments:

Post a Comment