ആദ്യമായി, ഇന്ത്യ തോറ്റപ്പോള്‍ ആശ്വാസം തോന്നുന്നു. ഇന്ത്യയെ തോല്‍പ്പിച്ച കേന്ദ്ര ഗവണ്മെന്റ് തുലയട്ടെ . ഞാന്‍ കരുതി രാഹുല്‍ ഗാന്ധി എങ്കിലും എതിര്‍ക്കുമെന്ന്. അതും ഉണ്ടായില്ല . കോണ്‍ഗ്രസില്‍ നട്ടെല്ലുള്ള ആണുങ്ങള് ഇല്ലെന്ന് മനസ്സിലായി , പെണ്ണുങ്ങളും . ഉമ്മന്‍ ചാണ്ടി എന്തൊക്കെ പറഞ്ഞാണ് തടി തപ്പുന്നത് . രാഷ്ട്രീയം കളിച്ച് നാടിനെ പറ്റിക്കുന്ന ചെന്നിത്തല . നാണം ഇല്ലാത്തവരുടെ എണ്ണം കോണ്‍ഗ്രസില്‍ കൂടുന്നു എന്ന സത്യം വെളിവായിരിക്കുന്നു .
കോണ്‍ഗ്രസ്കാരു പറയുന്നു ലേല്‍ ഡി എഫ് കാരു ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തി എന്ന്. രാഷ്ട്രീയം എന്നാല്‍ രാഷ്ട്ര സേവനമെന്ന് അര്‍ഥം . ജനങ്ങളുടെ ഏതൊരു പ്രശ്നവും രാഷ്ട്രീയ പ്രശ്നം തന്നെയാന്ന് എന്നറിയാത്തവര്‍. ബാക്കി എല്ലാ പാര്‍ട്ടികളും സര്‍ക്കാരിനൊപ്പം ഈ പ്രശ്നതിനെതിരെ അണിനിരന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ വിട്ടു നിന്നു . എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന് പറയാന്‍ പോലും നട്ടെല്ല് ഇല്ലാത്തവരായി പോയോ കോണ്‍ഗ്രസുകാരെ നിങ്ങള്‍ . പ്രധാനമന്ത്രിയെ കൊണ്ട് വരും പോലും . ഇതുവരെ അങ്ങേര്‍ക്കു മനസ്സിലായില്ലേ , ഒരു ഫോട്ടോ പോലും കണ്ടില്ലേ.ഒരു പത്ര വാര്‍ത്ത പോലും കേട്ടില്ലേ . എന്തിനു വരുന്നു ഇവിടെ ? എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞിട്ട് ഇവിടെ എന്തിനു വരുന്നു ? അതിനു മുന്‍പ് വരണമായിരുന്നു . ഇനി വരുന്ന പക്ഷം ചാണകവെള്ളവും ചെരുപ്പും ഒരല്പം എന്‍ഡോസള്‍ഫാനും തളിച്ച് വിടണം
ഇനി വരുന്ന പക്ഷം ചാണകവെള്ളവും ചെരുപ്പും ഒരല്പം എന്‍ഡോസള്‍ഫാനും തളിച്ച് വിടണം
ReplyDeleteഎന്തിനാ അല്പമാക്കുന്നത് കുളിപ്പിച്ചു വിടണം